ഇന്ത്യ- ദക്ഷിണാഫ്രിക്ക(India- South Africa) മൂന്നാം ട്വന്റി-20(Twenty-20) മത്സരം ഇന്ന്. വിജയത്തോടെ പരമ്പയില്‍ സമ്പൂര്‍ണ ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. വൈകിട്ട് ഏഴ് മുതല്‍ ഇന്‍ഡോറിലാണ് മത്സരം.
കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യന്‍ സംഘം എത്തുന്നത്. മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മികച്ച ഫോമിലാണ് ടീം ഇന്ത്യ. ബാറ്റിങ് നിരയില്‍ എല്ലാ താരങ്ങളും ഫോമിലാണ്. രോഹിത്തും രാഹുലും കോഹ്ലിയും സൂര്യകുമാര്‍ യാദവും ഏത് ബോളിങ് നിരയ്ക്കും വെല്ലുവിളിയാണ്.
എന്നാല്‍ ബോളിങ് നിരയുടെ പ്രകടനം സ്ഥിരതയുള്ളതല്ല. അവസാന ഓവറുകളില്‍ എതിരാളികളുടെ റണ്‍സ് ഒഴുക്ക് തടയാന്‍ ബോളിങ് നിരയ്ക്കാകുന്നില്ല. അര്‍ഷദീപ് സിങ്ങും അക്സര്‍ പട്ടേലും ചഹാലും കാര്യമായി റണ്‍സ് വഴങ്ങുന്നുണ്ട്. അതേസമയം, അടിമുടി ആശങ്കയാണ് ദക്ഷിണാഫ്രിക്കന്‍ പക്ഷത്ത്. ബാറ്റിങ് നിരയില്‍ മില്ലറിന് മാത്രമാണ് ഫോമിലേക്കെത്താന്‍ സാധിച്ചിരിക്കുന്നത്.
നായകന് ബാവുമയടക്കം മുന്‍നിര താരങ്ങള്‍ ഇപ്പോഴും റണ്‍സ് കണ്ടെത്താന്‍ വലയുകയാണ്. ബോളിങ് നിരയുടെ പ്രകടനവും മറിച്ചല്ല. ഇന്‍ഡോറിലെ ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസും നിര്‍ണായകമാണ്.
കഴിഞ്ഞദിവസ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനും കാര്യവട്ടത്തു നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനമായിരുന്നു ഇന്ത്യന്‍ വിജയം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here