Gujarat: മെട്രോ പൊലീസ് ഗുജറാത്തിലേക്ക്

കൊച്ചി മെട്രോയുടെ(Kochi Metro) മുട്ടം യാഡില്‍ ഗ്രാഫീറ്റി ചെയ്ത കേസുമായി ബന്ധപ്പെട്ട് മെട്രൊ സിഐയുടെ(Metro C I) നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് പോയി. കഴിഞ്ഞ ദിവസം അവിടെ അറസ്റ്റിലായ ഇറ്റാലിയന്‍ പൗരന്‍മാരെ ചോദ്യം ചെയ്യും. അഹമ്മദാബാദില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ പൗരന്‍മാരാണ് കൊച്ചിയിലും ഗ്രാഫീറ്റി ചെയ്തതെന്നാണ് സംശയം.

ദൃശ്യം മോഡല്‍ കൊലപാതകം; കൊലയ്ക്ക് കാരണം സംശയം

ചങ്ങാനാശേരിയിലെ(Changanassery) ദൃശ്യം മോഡല്‍ കൊലപാതകം(Dhrishyam model murder). കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

മുത്തുകുമാര്‍ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിന്‍ എന്നീ വരുമായി ചേര്‍ന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി. സെപ്റ്റബര്‍ 26-ാം തീയതി വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് മദ്യപിച്ച ശേഷം ബിന്ദു മോനെ പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.

മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടില്‍ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികള്‍ മുത്തുകുമാറിനെ സഹായിച്ചെന്നും അന്വേഷണ സംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News