ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവയ്‌ക്ക്‌ വന്‍ മുന്നേറ്റം

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവയ്‌ക്ക്‌ വന്‍ മുന്നേറ്റം. ലുല 48.4 ശതമാനം വോട്ട്‌ നേടിയപ്പോൾ തീവ്രവലതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് ജയിർ ബോൾസനാരോയ്‌ക്ക്‌ 43.2 ശതമാനം വോട്ട് മാത്രം. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട്‌ ലഭിക്കാത്തതിനാൽ 30നു രണ്ടാംവട്ട തെരഞ്ഞെടുപ്പ്‌ നടക്കും.  ലുല  5,72,57,473 വോട്ടും ബോൾസനാരോ 5,10,71,106 വോട്ടുമാണ്‌ നേടിയത്‌. 15 കോടി വോട്ടർമാരാണ്‌  വിധിയെഴുതിയത്‌.  ജനവിധി വർക്കേഴ്‌സ്‌ പാർടിക്ക്‌ അനുകൂലമാണെന്നും അന്തിമവിജയത്തിനായി പോരാട്ടം തുടരുമെന്നും ലുല ഡ സിൽവ പറഞ്ഞു.

ബ്രസീലില്‍  2003 മുതൽ 2011 വരെ രണ്ടുതവണ പ്രസിഡന്റായ ലുല ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ്. പ്രസിഡന്റായിരിക്കെ നടപ്പാക്കിയ പരിഷ്കാരങ്ങൾ ബ്രസീലില്‍ സാമ്പത്തികവളർച്ച ഉറപ്പാക്കി. ലുലയുടെ മുഖ്യ എതിരാളിയായ നിലവിലെ പ്രസിഡന്റ്‌ ബോൾസനാരോ- ഏകാധിപതികളുടെ ആരാധകനാണ്.

2018ൽ 53 ശതമാനം ജനങ്ങളുടെ പിന്തുണയോടെ പ്രസിഡന്റാകുമെന്ന ഘട്ടത്തിലാണ്‌ ലുലയെ കള്ളക്കേസിൽ കുടുക്കി. സാവോ പോളോ നഗരത്തിലെ കാർ വാഷ് കമ്പനിയിൽനിന്ന്‌ കൈക്കൂലി വാങ്ങിയെന്ന പേരില്‍ തെളിവുകളില്ലാതെയാണ്‌ കേസെടുത്തത്‌. ലുല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ വിലക്കാനായിരുന്നു നടപടി. ലുലയെ തടവിനു ശിക്ഷിച്ച ജഡ്‌ജിയെ ബോൾസനാരോ പിന്നീട്‌ നിയമമന്ത്രിയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News