Kanam Rajendran: ഗവര്‍ണര്‍ സമ്പ്രദായം കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പ്; കാനം രാജേന്ദ്രന്‍ കൈരളി ന്യൂസിനോട്

ഗവര്‍ണര്‍ സമ്പ്രദായം കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പാണെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran). ഗവര്‍ണര്‍ പദവി കേരളത്തിനാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവന്‍ ആര്‍എസ്എസ്(RSS) കാര്യാലയമായി മാറുകയാണ്. ബിജെപി(BJP) സര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങളെ ചെറുക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വേറ്റുമെന്നും പാര്‍ട്ടിയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയെ നയിക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത സിപിഐക്കുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News