Himachal Pradesh: ഹിമാചലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിചിത്ര ഉത്തരവ്; സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഹിമാചലില്‍(Himachal Pradesh) മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിചിത്ര ഉത്തരവ്. ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രിയുടെ(Narendra Modi) പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നാണ് ഉത്തരവ്. സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പാസ് നല്‍കൂവെന്ന് അധികൃതര്‍ പറഞ്ഞു.

എയിംസ് ഉദ്ഘാടനം, കുളു ദസ്റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്. സംഭവം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്ന്‌ തുറന്നുസമ്മതിച്ച്‌ ആർഎസ്‌എസ്‌

രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്ന്‌ തുറന്നുസമ്മതിച്ച്‌ ആർഎസ്‌എസ്‌. ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട്‌ നിൽക്കുകയാണെന്ന്‌ ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആ രാക്ഷസനെ സംഹരിക്കുക പ്രധാന വെല്ലുവിളിയാണ്‌.

20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക്‌ ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ്‌ വരുമാനം. നാലു കോടിയിലധികമാണ്‌ തൊഴിൽരഹിതർ.

ലേബർ ഫോഴ്‌സ്‌ സർവേ അനുസരിച്ച്‌ തൊഴിലില്ലായ്‌മ നിരക്ക്‌ 7.6 ശതമാനമാണെന്നും- സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ വെബിനാറിൽ ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത്‌ നല്ല സാഹചര്യമാണോ? ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക്‌ നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ഹൊസബലെ പറഞ്ഞു. നിലവിലെ സാമ്പത്തികനയങ്ങളാണ്‌ ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മയ്‌ക്കും കാരണമെന്ന വിമർശം ആർഎസ്‌എസ്‌ മുമ്പും ഉയർത്തിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News