പൊന്‍മുടിക്ക് കൈത്താങ്ങായി കേരളാ പൊലീസ്

റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട പൊന്‍മുടിയില്‍ ബദല്‍ വാഹന സംവിധാനമൊരുക്കി പൊലീസ്. പൊന്‍മുടി പന്ത്രണ്ടാം വളവിലാണ് റോഡ് തകര്‍ന്നത്. ഇവിടെ നിന്നും ഇരു ഭാഗത്തെയ്ക്കുമാണ് വാഹന സൗകര്യം തയ്യാറാക്കിയത്. തകര്‍ന്ന റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കാന്‍ ഒരു മാസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊന്‍മുടി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് പന്ത്രണ്ടാം വളവിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നത്. കഷ്ടിച്ച് ഒരു ഇരു ചക്ര വാഹനത്തിന് മാത്രം പോകാനെ ഈ റോഡിലൂടെ സാധിക്കു. ഇനിയും മഴ തുടര്‍ന്നാല്‍ പൂര്‍ണമായും റോഡ് തകരും. നിലവില്‍ ഇരു ഭാഗത്തെയ്ക്കും യാത്രയ്ക്കായി പൊലീസ് ബദല്‍ സംവിധാനമൊരുക്കി.

പന്ത്രണ്ടാം വളവിന് ഇരു വശത്തുമായി വാഹന സൗകര്യം ഏര്‍പ്പെടുത്തി. മൂന്നൂറോളം പേരാണ് ഈ വളവിന് മൂകളിലുള്ള ലയങ്ങളില്‍ താമസിക്കുന്നത്. കൂടാതെ കെ ടി ഡി സി യിലെ തൊഴിലാളികളും പൊന്‍മുടി പൊലീസ് സ്റ്റേഷനും മുകളിലാണ്. സ്‌കൂള്‍ – ആശുപത്രി ആവശ്യങ്ങള്‍ക്കും ഇവര്‍ക്കെല്ലാം ഈ തകര്‍ന്ന റോഡ് കടന്ന് വരേണ്ടതുണ്ട്.

ഈ സാഹചര്യത്തിലാണ് റോഡ് പുനര്‍നിര്‍മ്മിക്കുന്ന നടപടി അധികൃതര്‍ വേഗത്തിലാക്കിയത്. റോഡ് പുര്‍ണതോതില്‍ ഗതാഗത യോഗ്യമാകാന്‍ ഒരു മാസമാകുമെന്നാണ് വിലയിരുത്തല്‍. മഴ തുടര്‍ന്നാല്‍ റോഡ് പണിയെയും സാരമായി ബാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News