Mammootty: ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് തെറ്റ്: മമ്മൂട്ടി

ശ്രീനാഥ് ഭാസിക്കെതിരായ(Sreenath Bhasi) വിലക്ക് തെറ്റെന്ന് നടന്‍ മമ്മൂട്ടി(Mammootty). തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍(Kochi) പുതിയ ചിത്രം റോഷാക്കിന്റെ പ്രസ് മീറ്റില്‍ പങ്കെടുക്കവെയാണ്(Rorschach Press Meet) അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മാധ്യമ പ്രവർത്തകരിൽ നിന്ന് നടൻ ശ്രീനാഥ് ഭാസിക്കേർപ്പെടുത്തിയ വിലക്കിനെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയർന്നത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും വേദിയിൽ മമ്മൂട്ടി നൽകി. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാവില്ലെന്നും തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്.

സാധാരണ ചിത്രങ്ങളിൽ നിന്നും അൽപ്പം മാറി സഞ്ചരിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് മമ്മൂട്ടി ചടങ്ങിൽ പറഞ്ഞു. കെട്ട്യേളാണെന്‍റെ മാലാഖ എന്ന് ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ജഗദീഷ്,ഗ്രേസ് ആന്‍റണി,ഷറഫുദ്ദീൻ,കോട്ടയം നസീർ,ബിന്ദു പണിക്കർ,സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ഒക്ടോബർ ഏഴിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്.

ഗവര്‍ണര്‍ സമ്പ്രദായം കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പ്; കാനം രാജേന്ദ്രന്‍ കൈരളി ന്യൂസിനോട്

ഗവര്‍ണര്‍ സമ്പ്രദായം കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പാണെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran). ഗവര്‍ണര്‍ പദവി കേരളത്തിനാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവന്‍ ആര്‍എസ്എസ്(RSS) കാര്യാലയമായി മാറുകയാണ്. ബിജെപി(BJP) സര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങളെ ചെറുക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വേറ്റുമെന്നും പാര്‍ട്ടിയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയെ നയിക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത സിപിഐക്കുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News