കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതീക്ഷിച്ച പിന്തുണ ഉറപ്പിക്കാന്‍ കഴിയാതെ ശശി തരൂര്‍ ക്യാമ്പ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പിന്തുണ ഉറപ്പിക്കാന്‍ കഴിയാതെ ശശി തരൂര്‍ ക്യാമ്പ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ തെലങ്കാന പി സി സി ശശി തരൂരിനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് തരൂരിനെ പ്രതിസന്ധിയിലാക്കുന്നു. കര്‍ണ്ണാടക പി സി സി യും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി രംഗത്തുണ്ട്.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍  പാര്‍ട്ടിയില്‍ മാറ്റം ആഗ്രഹിക്കുന്നവരുടെ പിന്തുണ നേടാനാണ് ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ശശി തരൂരി നായി ശക്തമായ പ്രചാരണവും നടക്കുന്നുണ്ട്. എന്നാല്‍ പല പി.സി.സികളും, മുതിര്‍ന്ന നേതാക്കളും  തരൂരിനെ തുറന്നെതിര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തെലങ്കാനയും കര്‍ണ്ണാടകയുമൊക്കെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

മല്ലികാര്‍ജുന്‍ ഖര്‍ഗയെ പിന്തുണച്ച് തെലങ്കാന പി സി സി രംഗത്ത് വന്നപ്പോഴും ഹൈദരാബാദിലെ തരൂരിന്റെ പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. തരൂര്‍  നടത്തിയ പ്രചാരണ പരിപാടിയില്‍ നിന്ന് തെലങ്കാനയിലെ മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നതും ശ്രദ്ധേയമാണ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്  മല്ലു ഭട്ടി വിക്രമാര്‍ക അടക്കമുള്ളവര്‍ രംഗത്ത് വന്നതും തെലങ്കാനയില്‍ തരൂര്‍ അനുകൂലികളെ നിരാശരാക്കുന്ന കാര്യമാണ്.

കര്‍ണ്ണാടകയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി പ്രമുഖ നേതാക്കള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. കര്‍ണ്ണാടക പി.സി.സി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളുന്നത് ശരി തരൂരിന് വന്‍ തിരിച്ചടിയാണ്. ശശി തരൂര്‍  നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന തെലുങ്കാന പിസിസിയുടെ ആവശ്യവും തരൂര്‍ ക്യാമ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News