Supreme Court: രാധ വധക്കേസ്; പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

നിലമ്പൂര്‍ രാധ വധക്കേസിലെ(Nilambur Radha murder case) പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസിലെ ഒന്നാംപ്രതി ബി കെ ബിജു, രണ്ടാംപ്രതി ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയില്‍ വിലയിരുത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.

മഞ്ചേരി കോടതി വിധിച്ച ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കടോതി ഉത്തരവ്.. 2014 ലാണ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് ജീവനക്കാരി രാധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.. ഫെബ്രുവരി 5ന് കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10നാണ് ചുള്ളിയോടുള്ള കുളത്തില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here