Kashmir: അമിത് ഷായുടെ സന്ദര്‍ശനം; കശ്മീരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

കശ്മീരില്‍(Kashmir) ഇന്റര്‍നെറ്റ് സേവനം(Internet Service) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ(Amit Shah) രണ്ട് ദിവസത്തെ സന്ദര്‍ശനം കണക്കിലെടുത്താണ് തീരുമാനം. ദേശവിരുദ്ധ ഘടകങ്ങള്‍ ഡാറ്റ സേവനം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും, ഇത് പൊതുക്രമത്തെ ബാധിക്കുമെന്നുമാണ് ഭരണകൂടം പ്രസ്താവനയില്‍ പറയുന്നത്.

‘ദേശവിരുദ്ധ ഘടകങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. സസ്പെന്‍ഷന്‍ ഉത്തരവ് ചൊവ്വാഴ്ച രാത്രി 7 മണി വരെ പ്രാബല്യത്തില്‍ ഉണ്ടാകും.” – പ്രസ്താവനയില്‍ പറയുന്നു. ഇന്ന് രാവിലെ കത്രയിലെത്തിയ ഷാ, പ്രശസ്തമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പൊതു റാലിയെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം അതിര്‍ത്തി ജില്ലയായ രജൗരിയിലേക്ക് പോകും.

നാളെ ബാരാമുള്ളയില്‍ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2 ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്നലെയാണ് ജമ്മു കശ്മീരില്‍ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് ടെക്നിക്കല്‍ എയര്‍പോര്‍ട്ടിലെത്തിയ ഷാ നേരെ രാജ്ഭവനില്‍ എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News