Himachal: മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

ഹിമാചലില്‍(Himachal) പ്രധാനമന്ത്രിയുടെ(Narendra Modi) പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പാസ് ലഭിക്കൂ. ഉത്തരവ് വിവദമായതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസും, ആം ആദ്മിയും രംഗത്ത്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു.

പ്രതികൂല കാലാവസ്ഥായെ തുടര്‍ന്ന് കഴിഞ്ഞ മാസം പ്രധാമന്ത്രിയുടെ ഹിമാചല്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. അതിന് പിന്നാലെയുള്ള സന്ദര്‍ശനമാണ് വിവാദമാകുന്നത്. എയിംസ് ഉദ്ഘാടനത്തിനും കുളു ദസ്റയില്‍ പങ്കെടുക്കാനുമായാണ് പ്രധാനമന്ത്രി നാളെ ഹിമാചലിലേക്ക് എത്തുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശമാണ് വിവാദത്തിലായത്. സ്വകാര്യ പത്ര, ടെലിവിഷന്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ദൂരദര്‍ശന്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ മാധ്യമസ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനുള്ള പാസ് അധികൃതര്‍ നല്‍കുകയുള്ളൂ.

കഴിഞ്ഞ മാസം 29നാണ് സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഓദ്യോഗിക ഉത്തരവ് പുറത്തുവന്നത്. ഇതിനായി ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്വഭാവസര്‍ട്ടിഫിക്കറ്റ് നോക്കി പാസ് നല്‍കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ആം ആദ്മി പാര്‍ട്ടിയും വിമര്‍ശനവുമായി രംഗത്തെത്തി. ഒരു സര്‍ട്ടിഫിക്കറ്റുമില്ലാതെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ ആയിരങ്ങളെ എത്തിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വിവാദം ഉയര്‍ന്നതോടെ വിചിത്ര ഉത്തരവ് പിന്‍വലിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel