ഹൈദരാബാദിൽ ലഷ്കർ ഭീകരർ പിടിയിൽ; നാല് ​ഗ്രനേഡുകൾ കണ്ടെടുത്തു

ഹൈദരാബാദില്‍ നിന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. അബ്ദുള്‍ സഹെദ് (39), എംഡി സമിയുദ്ദീന്‍ (39), മാസ് ഹസന്‍ ഫാറൂഖ് (29) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഹൈദരാബാദില്‍ ഭീകരാക്രമണം നടത്താന്‍ അബ്ദുള്‍ സഹെദ് തന്റെ കൂട്ടാളികള്‍ക്ക് നാല് ഗ്രനേഡുകള്‍ നല്‍കിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അതിവേഗം റെയ്ഡ് നടത്തുകയും മൂന്ന് പേരെ മലക്‌പേട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു.

ഇവരില്‍ നിന്ന് നാല് ഗ്രനേഡുകള്‍ പിടികൂടി. പിടിച്ചെടുത്ത ഗ്രനേഡുകള്‍ പാകിസ്താനില്‍ നിന്ന് എത്തിച്ചതാണെന്നാണ് സംശിയിക്കുന്നത്. മലക്‌പേട്ട് സ്വദേശിയായ അബ്ദുള്‍ സഹെദ് മുമ്പ് ഹൈദരാബാദില്‍ നിരവധി ഭീകരാക്രമണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്താന്‍ ഡ്രോണുകള്‍ മാസങ്ങള്‍ക്ക് മുമ്പ് പഞ്ചാബ് അതിര്‍ത്തിയില്‍ സ്‌ഫോടനം നടത്തിയതിന് സമാനമായ ഗ്രനേഡുകളാണെന്നും ഇവയില്‍ മെയ്ഡ് ഇന്‍ ചൈന അടയാളമുണ്ടെന്നും ഹൈദരാബാദ് പോലീസിലെ ഉന്നത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News