
ടൈം 100 ഇംപാക്ട് 2022 അവാർഡ്സിൽ മിന്നിത്തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ഗര്‍ഭകാലത്തും ഫാഷന് വിട്ടുവീഴ്ച ഇല്ലാതെ നല്ല സ്‌റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്.
അതുപോലെതന്നെയാണ് പുരസ്‌കാരം നേടിയതിന്‍റെ സന്തോഷം പങ്കുവച്ച് ആലിയ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തത്.
ഇതിന് താഴെ നിരവധി പേര്‍ ആലിയയെ അഭിനന്ദിച്ച് കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് ആലിയയുടെ വസ്ത്രത്തില്‍ തന്നെയാണ്. മനോഹരമായ ബ്രോൺസ് ഗോള്‍ഡണ്‍ ഗൗണിൽ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്.
ഡീപ് വി നെക്കും കെയ്പ് സ്ലീവുമാണ് ഗൗണിന്‍റെ പ്രത്യേകത. ഇന്ത്യൻ ഡിസൈനർമാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം.
189000 രൂപയാണ് ആലിയ ധരിച്ച ഈ വസ്ത്രത്തിന്‍റെ വില. വളരെ ലളിതവും അയവുള്ളതുമായ മെറ്റേണിറ്റി വെയറുകളാണ് ആലിയ ധരിക്കുന്നത്. ഇതിനിടെ സ്വന്തമായി ഒരു മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും താരം തുടങ്ങി.
‘എഡമമ്മ’ എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here