Thamarassery: ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട് താമരശ്ശേരിയില്‍(Thamarassery) ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ പിടിയില്‍. 5.13 ഗ്രാം എം ഡി എം എ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ പോലീസ്(police) ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കോഴിക്കോട്(Kozhikode) പുതുപ്പാടി സ്വദേശികളായ കൈതപ്പൊയില്‍ മുഹമ്മദ് ഷക്കീര്‍ (23) പെരുമ്പള്ളി ആദില്‍ റഹ്മാന്‍ (20) മലോറം കെ പി ആഷിക് (23) എന്നിവരാണ് പിടിയിലായത്. 5.13 ഗ്രാം എം ഡി എം എ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, വില്‍പ്പനക്കാവശ്യമായ ഉപകരണങ്ങള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ താമരശ്ശേരി പോലീസ് പിടിച്ചെടുത്തു. താമരശ്ശേരി ചര്‍ച്ചിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

ജില്ലയില്‍ മൊത്തക്കച്ചവടക്കാരില്‍ നിന്ന് വാങ്ങി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. പ്രതികളിലൊരാളായ മുഹമ്മദ് ഷക്കീര്‍ കഴിഞ്ഞ മാര്‍ച്ചില്‍ എം ഡി എം എ യുമായി പിടിയിലായിരുന്നു. രണ്ട് മാസം ജയില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് വില്‍പ്പന ആരംഭിച്ചത്. താമരശ്ശേരി ഡി വൈ എസ് പി യുടെ പ്രത്യേക സ്‌ക്വാഡും താമരശ്ശേരി പോലീസും ചേര്‍ന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here