പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത എട്ടുവിദ്യാര്‍ഥികള്‍ക്ക് മരണംവരെ തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എട്ടുവിദ്യാര്‍ഥികള്‍ക്ക് മരണംവരെ തടവുശിക്ഷ. 2021 ഒക്ടോബര്‍ കോവിഡ് വ്യാപനത്തിനിടെ, പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി സുഹൃത്തിനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് സംഭവം.

ഏട്ടുപ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ്കുമാര്‍ കുശ്വാഹ പറഞ്ഞു. ഝാന്‍സി ഗവണ്‍മെന്റ് പോളിടെക്നിക്കിലെ വിദ്യാര്‍ഥികളെയാണ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 30,000 രൂപ പിഴയും നല്‍കണം.

പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ 12 സാക്ഷികളെ കോടതി വിസ്തരിച്ചു. രോഹിത് സൈനി, ഭരത് കുമാര്‍, സഞ്ജയ് കുശ് വാഹ, ധര്‍മേന്ദ്ര സെന്‍, മോനു പര്യ, മായങ്ക് ശിവാരെ, ശൈലേന്ദ്രനാഥ് പഥക്, വിപിന്‍ തിവാരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

 ഗ്വാളിയോര്‍ റോഡിലെ പോളിടെക്നിക്കിന് സമീപത്തുകൂടി അവര്‍ കടന്നുപോകുമ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രതികള്‍ ഇരുവരെയും പിടികൂടി ഹോസ്റ്റലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

ആ സമയത്ത് ഹോസ്റ്റലില്‍ മറ്റുകുട്ടികളാരും ഇല്ലായിരുന്നു. ഒപ്പമുള്ള ആണ്‍കുട്ടിയെ അടിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനിടെ ആ വഴിയെ കടന്നുപോകുകയായിരുന്ന എസ്ഐയാണ് പെണ്‍കുട്ടിയെ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here