തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിത്തെങ്കിലും ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News