ജയില്‍ ഡി.ജി.പിയുടെ കൊലപാതകം : പ്രതി പിടിയില്‍ | Jammu Kashmir

ജമ്മു കശ്മീർ ജയിൽ മേധാവിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.ജയിൽ ഡിജിപി ഹേമന്ത്‌ ലോഹിയയെ കൊലപ്പെടുത്തിയ യാസിർ മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്.ഹേമന്ത്‌ ലോഹിയയുടെ വീട്ടുജോലിക്കാരനായിരുന്നു യാസിർ മുഹമ്മദ്‌.പ്രതി വിഷാദ രോഗിയെന്നും പോലീസ് പറഞ്ഞു.

ഉദയ്വാലയിലുള്ള വസതിയിൽ കഴുത്ത് മുറിച്ച നിലയിലാണ് ജയിൽ ഡിജിപി ലോഹ്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടുജോലിക്കാരൻ യാസിർ അഹമ്മദാണ് കൊല നടത്തിയത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. വീട്ടുവേലക്കാരൻ യാസിർ അഹമ്മദിൻ്റെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടിരുന്നു.

തിരച്ചിലിന് ഒടുവിലാണ് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടിയത്.പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പ്രതി എന്നും ഡിജിപി ദിൽബഗ് സിംഗ് വ്യക്തമാക്കി.

കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്.പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമന്ത് ലോഹ്യ. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയിൽ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്. എന്തു കാരണമാണ് പ്രതിയെ കൊലയിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News