പിഎഫ്ഐ ബന്ധം : വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ് | Police

കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ് അറിയിച്ചു.

വെള്ളനാടിലെ പൊതു ചന്തയിൽ മോഷണം

തിരുവനന്തപുരം വെള്ളനാടിലെ പൊതു ചന്തയിൽ മോഷണം.അരലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവത്തിൽ, ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ പൊതു ചന്തയ്ക്കുള്ളിലെ കടകളിലും, സമീപത്ത് നിർമ്മാണ പ്രവർത്തിയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളുമാണ് കള്ളൻ കൊണ്ടുപോയത്. രണ്ടുകടകളുടെയും പൂട്ട് പൊളിച്ചാണ് മോഷണം. കുളകോട് സ്വദേശിയും വികലാംഗനുമായ തങ്കപ്പന്റെ പച്ചക്കറിക്കടയിൽ നിന്ന് ഏഴായിരം രൂപയും, പാത്രങ്ങളും മോഷണം പോയി.

ചന്തയുടെ കോൺട്രാക്ടറും അരുവിക്കര സ്വദേശിയുമായ ഹരികുമാറിന്റെ കടയിലും, മാലിന്യ സംസ്കരണ സംവിധാനം നിർമ്മിക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന ഇരുപതോളമടിനീളമുള്ള ഒൻപത് പൈപ്പുകളും കവർന്നു. ആകെ അരലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.

ആര്യനാട് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. സ്ഥലത്ത് മോഷണം പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News