Higuaín: അര്‍ജന്റൈന്‍ മുന്‍ സ്ട്രൈക്കര്‍ വിരമിക്കുന്നു

അര്‍ജന്റൈന്‍ മുന്‍ സ്ട്രൈക്കര്‍ വിരമിക്കുന്നു. എംഎല്‍എസ് 2022 സീസണിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് ഹിഗ്വെന്‍ അറിയിച്ചു. ഇന്റര്‍ മിയാമിക്ക് വേണ്ടിയാണ് ഹിഗ്വെയ്ന്‍ ഇപ്പോള്‍ കളിക്കുന്നത്.

വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കണ്ണീരടക്കാന്‍ ഹിഗ്വെയ്ന് കഴിഞ്ഞില്ല. അര്‍ജന്റൈന്‍ ക്ലബായ റിവര്‍ പ്ലേറ്റിലൂടെയാണ് ഗോണ്‍സാലോ ക്ലബ് ഫുട്ബോളിലേക്ക് എത്തുന്നത്. പിന്നാലെ റയലിലേക്ക് എത്തിയ താരം 2013ല്‍ നാപ്പോളിയിലേക്ക് ചേക്കേറി. റയലിന് വേണ്ടി 190 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 107 ഗോള്‍.

നാപ്പോളിക്കായി 104 കളിയില്‍ നിന്ന് 71 ഗോളും നേടി.
യുവന്റ്സിലേക്ക് എത്തിയ ഹിഗ്വെയ്ന്‍ 105 മത്സരങ്ങള്‍ കളിച്ചു. ചെല്‍സി കുപ്പായത്തിലും ഹിഗ്വെയ്ന്‍ കളത്തിലിറങ്ങി. എസി മിലാനും ചെല്‍സിക്കും വേണ്ടി ലോണിലാണ് ഹിഗ്വെയ്ന്‍ എത്തിയത്.

അര്‍ജന്റീനക്ക് വേണ്ടി 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളാണ് ഹിഗ്വെയ്ന്‍ നേടിയത്. അര്‍ജന്റീനക്കെതിരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ഹിഗ്വെയ്ന്റെ സ്ഥാനം. 2014ലെ ലോകകപ്പ് ഫൈനലില്‍ വീണ അര്‍ജന്റൈന്‍ സംഘത്തിലും അംഗമാണ് ഹിഗ്വെയ്ന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here