തലയും കൈയും അറുത്തുമാറ്റി; നഗ്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് എസ്പി പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തെ സാന്‍വാറിലാണ് സംഭവം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സാന്‍വറില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും കാണാതായവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. വയലില്‍ നിന്നാണ് യുവാവിന്റെ വികൃതമായ മൃതദേഹം കണ്ടെത്തിയതെന്ന് റൂറല്‍ എസ്പി ഭഗവത് സിങ് വൃദ്ധി പറഞ്ഞു.

മരിച്ചയാള്‍ക്ക് ഏകദേശം ഇരുപത് വയസ് പ്രായം തോന്നിക്കുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരും രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി പറഞ്ഞു. രണ്ട് മാസത്തിനിടെ വികൃതമായ നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here