
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കൊല്ലം പുനലൂർ മാവിളയിൽ കെഎസ്ആർടിസി ബസിനുനേർക്ക് കല്ലെറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കാര്യറ ആലുവിള വീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25)ആണ് അറസ്റ്റിലായത്.
സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു.
പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്കുനേരെ കല്ലേറുണ്ടായ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. കല്ലേറിൽ കെഎസ്ആർടിസിക്ക് മൂന്നുലക്ഷം രൂപയുടെയും ലോറിക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതിയെ പുനലൂർ ഇൻസ്പെക്ടർ രാജേഷ്‍കുമാർ, എസ്ഐമാരായ ഹരീഷ്, ജിസ് മാത്യൂ, സിപിഒമാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here