യൂറോപ്യന്‍ യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദോഹയില്‍ | Pinarayi Vijayan

യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറിൽ ചെലവഴിച്ചു. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലിന് കൊച്ചിയിൽ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ദോഹയിലെത്തുകയായിരുന്നു.

ഖത്തർ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനുമുണ്ട്. കൊച്ചിയിൽ നിന്നും ഖത്തർ വഴി നോർവേയിലേക്ക് പോകുന്ന മുഖ്യമന്ത്രി തുടർന്ന് ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവിടങ്ങളും സന്ദർശിക്കും. ഇംഗ്ലണ്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജും സംഘത്തിൽ ചേരും.

രണ്ടു ദിവസം മുമ്പ് യൂറോപ്പിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയും സംഘവും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് യാത്ര നീട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News