പഞ്ചാബിൽ ഭീകരൻ പിടിയിൽ | Punjab

പഞ്ചാബിൽ ഒരു ഭീകരൻ പിടിയിലായി.ഇയാളിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു.പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്ത ഭീകരനിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു.പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. യുവാക്കളെ തീവ്രവാദത്തിനും, മയക്കുമരുന്ന് വ്യാപാരത്തിനും സജ്ജമാക്കുകയാണ് നാർക്കോ-ടെറർ മൊഡ്യൂളുകൾ ചെയ്തിരുന്നത്.

കാനഡ, പാകിസ്താൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികൾ സംയുക്തമായാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്.തർൺ തരൺ ജില്ലയിലെ രാജോകെ ഗ്രാമവാസിയായ യോഗ്‌രാജ് സിംഗ് എന്നയാളാണ് അറസ്റ്റിലായ പ്രതി.

ഇയാളിൽ നിന്നും 2 കിലോ ഹെറോയിൻ, 2 എകെ 56 റൈഫിളുകൾ, 25 വെടിയുണ്ടകൾ, 1 പിസ്റ്റൾ, 6 വെടിയുണ്ടകൾ, 1 ടിഫിൻ ബോംബ് (ഐഇഡി), ഒരു കാർ എന്നിവ കണ്ടെടുത്തു. 5 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News