Shake: ഇതാ ഒരു ഹെൽത്തി ഷേക്ക്; കുട്ടികൾക്കിത് പ്രിയങ്കരം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി ഷേക്ക് നമുക്ക് തയ്യാറാക്കിയാലോ? കാരറ്റും ഈന്തപ്പഴവും കൊണ്ടൊരു ഹെൽത്തി ഷേക്ക്(healthy shake). എങ്ങനെയാണ് തയ്യാറാക്കുമെന്ന് നോക്കാം….

വേണ്ട ചേരുവകൾ

കാരറ്റ് 2 എണ്ണം
ഇളം ചൂടുള്ള പാൽ 1 കപ്പ്
ഈന്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് ഒരു പിടി
ഏലയ്ക്ക 3 എണ്ണം
വെള്ളം അര കപ്പ്
നട്സ് അലങ്കരിക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആദ്യം കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും പാലിൽ ചേർത്ത് 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിനു വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ഇത് തണുത്ത ശേഷം ഏലയ്ക്ക മാറ്റുക.

ശേഷം കാരറ്റ് മിക്‌സിയുടെ ജാറിൽ ഇടുക, പാലിൽ കുതിർത്ത ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൂടി ജാറിൽ ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ഗ്ലാസ്സിൽ ഒഴിക്കുക. മുകളിൽ നട്സ് വച്ച് അലങ്കരിക്കുക. ഷേക്ക് റെഡി…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News