Coconut Water: ആരോഗ്യത്തിനും ഉണർവിനും ഇളനീർ….

പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നാളികേരം(coconut). മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്കാണ്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇളനീർ.

ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയുണ്ട്.

Coconut Water and Diarrhea: A Cause or Cure?

ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.

ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.

Here's why you should consume coconut water in summer | Health News | Zee  News

ദഹനസഹായിയായും ഇത്​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും. അതിരാവിലെ വെറും വയറ്റില്‍ ഇളനീർ കുടിക്കുന്നതും​ ഏറേ ഗുണകരമാണ്​. പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും. ഇളനീര്‍ കുടിക്കുന്നത് ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News