Jasprit Bumrah: ടി-20 ലോകകപ്പ് നഷ്ടമാവുന്നത് വലിയ വേദന: ജസ്പ്രീത് ബുംറ

ടി-20 ലോകകപ്പ് നഷ്ടമാവുന്നത് വലിയ വേദനയെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി പറയുന്നു. ഇന്ത്യന്‍ ടീമിനായി താന്‍ ആരവമുയര്‍ത്തുമെന്നും ബുംറ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

ബുംറ ടി-20 ലോകകപ്പില്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ സ്ഥിരീകരിച്ചത്. ബുംറയ്ക്ക് ഉടന്‍ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ലോകകപ്പില്‍ ബുംറ, രവീന്ദ്ര ജഡേജ എന്നീ രണ്ട് സുപ്രധാന താരങ്ങള്‍ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക.

പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമില്‍ ഇടംപിടിച്ചിരുന്നു. നാളെ നടക്കാനിരിക്കുന്ന അവസാന മത്സരത്തില്‍ സിറാജ് കളിക്കും. കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ ബുംറ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമില്‍ നിന്ന് പുറത്തായത്. താരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവുമെന്ന് സൂചനയുണ്ട്.

ജസ്പ്രീത് ബുംറ പരുക്കില്‍ നിന്ന് മുക്തനായി ലോകകപ്പില്‍ കളിക്കുന്നില്ലെങ്കില്‍, ടീം ഇന്ത്യയുടെ പ്രകടനം കൂടുതല്‍ ദുഷ്‌കരമാക്കും എന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ പറഞ്ഞിരുന്നു. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്, ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ നഷ്ടമായിരിക്കും എന്നും ഷെയ്ന്‍ വാട്സണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here