” കേരളത്തിലെ നേതാക്കള്‍ പക്ഷം പിടിക്കുന്നു ” ; തുറന്നടിച്ച് ശശി തരൂര്‍ | Shashi Tharoor

കേരളത്തിലെ നേതാക്കൾക്കെതിരെ തുറന്നടിച്ച് ശശി തരൂർ. കേരളത്തിലെ നേതാക്കൾ പക്ഷം പിടിക്കുന്നു. നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കുമെന്ന് ആരും കരുതരുതെന്നും ശശി തരൂർ പ്രതികരിച്ചു.

തരൂരിന് കെപിസിസി ആസ്ഥാനത്ത് പ്രവർത്തകര്‍ സ്വീകരണം നല്‍കി.അതേസമയം തരൂർ വരുന്നതറിഞ്ഞ് പ്രധാന നേതാക്കൾ കെപിസിസി ആസ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോയി.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന്‍ ഖാർഗെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ രണ്ടും കൽപ്പിച്ചാണ് ശശി തരൂർ. കെപിസിസി ആസ്ഥാനത്ത് എത്തിയ തരൂർ കേരളത്തിലെ നേതാക്കൾക്കെതിരെ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വാങ്ങാനാണ് എത്തിയതെങ്കിലും പ്രധാന നേതാക്കളെ കണ്ടു പിന്തുണ തേടുകയായിരുന്നു തരൂരിന്റെ ലക്ഷ്യം. പക്ഷെ തരൂർ എത്തുന്നത് അറിഞ്ഞ് സുധാകരൻ അടക്കമുള്ള നേതാക്കൾ കെപിസിസി ആസ്ഥാനത്ത് നിന്ന് മാറി.

അതേസമയം ജില്ലയിലെ പ്രവർത്തകർ വലിയ ആവേശത്തോടെയാണ് തരൂരിനെ സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ അടക്കം തരൂരിനെ സ്വീകരിക്കാൻ എത്തി. മുദ്രാവാക്യം വിളികളോടെ തരൂരിനെ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി.

ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പി.സി.സികൾക്കെതിരെ നടപടി വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇക്കാര്യം തിരഞ്ഞെടുപ്പ് സമിതി പരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.സതീശനും സുധാകരനും ഉൾപ്പെടുന്ന നേതൃത്വവും ഗ്രൂപ്പുകളും ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും യുവനിരയിലും മനസാക്ഷി വോട്ടിലുമാണ് തരൂരിന്റെ നോട്ടം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനാകുമെന്നും തരൂർ കണക്കുകൂട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News