
തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് രജനല ശ്രീഹരി.ടിആര്‍എസ് നാളെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് മദ്യ വിതരണ വിവാദം.ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും വിതരണം ചെയ്തത്.
200 കുപ്പി മദ്യവും 200 കോഴികളേയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ.ടി.രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്നു ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്ക് മദ്യവും കോഴിയും വിതരണം ചെയ്തത്.
തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി ഓരോ തെഴിലാളിക്കും ഒരു കുപ്പി മദ്യവും ഒരു കോഴിയും എന്ന കണക്കിലാണ് വിതരണം നടത്തിയത്.മുഖ്യമന്ത്രി കെസിആര്‍ ദേശീയ പാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കുമെന്നും ശ്രീഹരി പറഞ്ഞു.
കെ.സി.ആര്‍ പ്രധാനമന്ത്രിയാകാനും കെ.ടി.ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ദസറ ദിനത്തില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ബുധനാഴ്ച തെലങ്കാന ഭവനില്‍ ടി.ആര്‍എസിന്റെ ജനറല്‍ ബോഡി യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം നാളെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം നടക്കാനിരിക്കെയുള്ള മദ്യവിതരണ വിവാദം ടിആര്‍എസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here