മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം: വിചിത്ര ഉത്തരവുമായി ഹിമാചല്‍പ്രദേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വിചിത്ര ഉത്തരവ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നരേന്ദ്ര മോദിയുടെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രവേശനത്തിനും സുരക്ഷാ പാസിനും വേണ്ടി സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

ഓള്‍ ഇന്ത്യ റേഡിയോ, ദൂര്‍ദര്‍ശനന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളിലേതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര-ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവുമാണ് നിബന്ധന പുറത്തിറക്കിയത്. ബിലാസ്പൂര്‍ എയിംസ് ഉദ്ഘാടനം, കുളു ദസ്റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News