Mammootty: റിവ്യൂ എഴുതാനായി മാത്രം സിനിമ കാണുന്ന പ്രവണത ഒഴിവാക്കണം: മമ്മൂട്ടി

സിനിമ റിവ്യൂ(review)കളെക്കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. റിവ്യൂ എഴുതാനായി മാത്രം സിനിമ കാണുന്ന പ്രവണത ഒഴിവാക്കണമെന്നും എല്ലാ പ്രേക്ഷകർക്കും സിനിമ കാണാനുള്ള അവസരം നൽകണമെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘റോഷാക്കി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമകളോട് കുറച്ച് സ്നേഹം കാണിക്കുക നിങ്ങൾ. അത് ഒരു സജഷനാണ്. നമ്മൾ റിവ്യൂ എഴുതാനായി സിനിമ കാണരുത്. സിനിമയിലെ നിങ്ങളുടെ അഭിപ്രായങ്ങളാണ് റിവ്യൂ എന്നത്. ഓരോരുത്തർക്കും സിനിമ കാണാനുള്ള അവസരവും സമയവും കൊടുക്കണം.

എന്നിട്ട് നമ്മൾ നമ്മുടെ അഭിപ്രായം പറയുക’, മമ്മൂട്ടി പറഞ്ഞു. ശ്രീനാഥ് ഭാസിക്കെതിരായ(Sreenath Bhasi) വിലക്ക് തെറ്റെന്നും മമ്മൂട്ടി(Mammootty) കൂട്ടിച്ചേർത്തു. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റോഷാക്ക് ഈ മാസം ഏഴിന് റിലീസ് ചെയ്യും. ‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്രസംയോജനം കിരണ്‍ ദാസ് ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News