മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. മണിമല കൊക്കപ്പുഴ (പുതിയോട്ട്) ഉഷ, ഭര്‍ത്താവ് തങ്കച്ചന് എന്നിവരാണ് മരിച്ചത് .ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.മണിമലയില്‍ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവര്‍. ഇവരുടെ സ്കൂട്ടറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ചിറ്റാര്‍ സ്വദേശികളുടെതാണ് കാര്‍.നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഭര്‍ത്താവ് സംഭവസ്ഥലത്ത് വച്ചും ഭാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here