ADVERTISEMENT
തിരുവനന്തപുരം കല്ലാറിൽ മൂന്നുപേരുടെ മുങ്ങി മരണം നടന്ന സ്ഥലം സന്ദർശിച്ച് മന്ത്രി ആന്റണി രാജു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.ബീമാപള്ളി സ്വദേശികളായ ഫിറോസ് മോൻ, ജവാദ് ഖാൻ, സഫ്‌വാൻ എന്നിവരാണ് കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്.
ഹസ്ന എന്ന കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.തുടർനടപടികൾ വേഗത്തിലാക്കി മരണമടഞ്ഞവരുടെ ഭൗതികശരീരം ബന്ധുക്കൾക്ക് വേഗം വിട്ടുനൽകുവാൻ മന്ത്രി നിർദ്ദേശം നൽകി.
ബീമാപള്ളി ജമാഅത്ത് ഭാരവാഹികളും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12- 30ന് ബീമാപള്ളിയിലാണ് ഖബറടക്കം.
കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു
തിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാൻ, ജവാദ് എന്നിവരാണ് മരിച്ചത്. ബീമാപ്പള്ളിയിൽ നിന്നും കുടുംബസമേതം വിനോദ യാത്രയ്ക്കെത്തിയതാണിവർ.
ബീമാപള്ളിയിൽ നിന്നുള്ള ഒരു കുടുംബത്തിലെ എട്ടംഗ സംഘമാണ് കല്ലാറിലേക്ക് എത്തിയത്. പൊന്മുടിയി ടൂറിസം കേന്ദ്രം അടച്ചതിനെ തുടർന്നായിരുന്നു ഇവർ കല്ലാറിലെത്തിയത്. തുടർന്ന് ഇവർ കുളിക്കാനിറങ്ങി. കൂട്ടത്തിലുണ്ടായിരുന്ന 13 വയസുള്ള ഹസ്ന എന്ന പെൺകുട്ടി ആദ്യം കയത്തിൽ പെട്ടു.
ഈ കുട്ടിയെ രക്ഷിക്കാനായി ഫിറോസ് സഹോദരൻ ജവാദ് ഇവരുടെ സഹോദരി പുത്രൻ സഹ്വാൻ എന്നിവർ വെള്ളത്തിലേക്ക് എടുത്ത് ചാടി. എന്നാൽ ഇവർ മൂന്ന് പേരും കയത്തിൽ പെടുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കരയ്ക്ക് എത്തിച്ചത്.
പക്ഷെ ഫിറോസ്, ജവാദ്, സഹ്വാൻ എന്നിവർ മരണപ്പെട്ടു. ഇതിൽ ഫിറോസ് എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ്. പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഹസ്ന അപകട നില തരണം ചെയ്തു.
പ്രദേശവാസികളും റിസോർട്ട് ജീവനക്കാരനും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കയത്തിൻറെ ഭാഗത്തെയ്ക്ക് ഇറങ്ങിയതെന്നാണ് ആരോപണം. മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തിൽ ഇറങ്ങിയതെന്നും പ്രദേശവാസികൾ പറയുന്നു. ആറ് മാസം മുൻപും ഇവിടെ അപകടം നടന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.