Anil Deshmukh: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അനില്‍ ദേശ്മുഖിന് ജാമ്യം

ബോംബെ ഹൈ കോടതിയിലെ ജസ്റ്റിസ് എന്‍.ജെ ജമദര്‍ ആണ് ജാമ്യം അനുവദിച്ചത്. ഇ.ഡി അന്വേഷിക്കുന്ന കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സി.ബി.ഐ അന്വേഷിക്കുന്ന അഴിമതി കേസ് നിലനില്‍ക്കുന്നതിനാല്‍ ദേശ്മുഖിന് ജയിലില്‍ തന്നെ തുടരേണ്ടിവരും. 2019-21 കാലയളവില്‍ ദേശ്മുഖും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ അഴിമതിയില്‍ അന്വേഷണം തുടരുകയാണ്.

മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിങാണ് ദേശ്മുഖ് അഴിമതി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചത്. തുടര്‍ന്ന് ഇ.ഡിയും, സി.ബി.ഐയും മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയുകയായിരുന്നു. മന്ത്രിയായിരിക്കെ അനില്‍ ദേശ്മുഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സച്ചിന്‍ വാസെ വഴി മുംബൈയിലെ വിവിധ ബാറുകളില്‍ നിന്ന് 4.70 കോടി രൂപ പിരിച്ചെടുത്തു എന്നാണ് ഇ.ഡിയുടെ കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News