Prithviraj Sukumaran: ആദ്യമായിട്ടാണ് ഒരു നായിക ‘എക്സ്ക്യൂസ്‌ മി ഞാൻ പൃഥ്വിയുടെ ജിം ഒന്ന് യൂസ് ചെയ്തോട്ടെ’ എന്ന് ചോദിച്ചത്: പൃഥ്വിരാജ്

ബോഡി ഫിറ്റ്നെസിന്റെ കാര്യത്തിൽ പൃഥ്വിരാജിനെ(Prithviraj Sukumaran) വെല്ലാൻ അൽപ്പം പ്രയാസമാണ്. ഓരോ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടിയും ശരീരം പാകപ്പെടുത്തിയെടുക്കുന്നതിൽ പൃഥ്വി വളരെയേറെ കഠിനാധ്വാനം ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ജിം(Gym) ഉപയോഗിച്ചോട്ടെയെന്ന് ആദ്യമായി ചോദിച്ച നായികയെപ്പറ്റി പറയുകാണ് നടൻ.

Prithviraj Sukumaran's latest gym PHOTO is proof that Bro Daddy actor is a fitness junkie | PINKVILLA

എവിടെ യാത്ര ചെയ്താലും അവിടെ ജിം സെറ്റ് ചെയ്യാറുണ്ടെന്നും, അങ്ങനെയിരിക്കെ കടുവ സിനിമയ്ക്കായി എടുത്ത ഹോട്ടലിൽ ജിം സെറ്റ് ചെയ്തപ്പോൾ നടി സംയുക്ത മേനോൻ വന്ന് ‘എക്സ്ക്യൂസ്‌ മി ഞാൻ പൃഥ്വിയുടെ ജിം ഒന്ന് യൂസ് ചെയ്തോട്ടെ’ എന്ന് ചോദിച്ചെന്നും നടൻ കൈരളി ടിവിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

I wish to see subtle changes in portrayal of women: Samyuktha Menon- The New Indian Express

”ക്ലാസ്‌മേറ്റ്സിന്റെ സമയത്താണ് ഞാൻ ജിമ്മിൽ പോകുന്നത്. അപ്പോൾ ജിമ്മിൽ പോകുമ്പോ ജയേട്ടനും(ജയസൂര്യ) നരേനുമൊക്കെ എന്നെ കളിയാക്കുമായിരുന്നു. ഇവൻ ദാ വെളുപ്പിനെ നിർമാല്യം തോഴാൻ പോകുന്ന പോലെ ജിമ്മിൽ പോകുന്നേ എന്നൊക്കെ പറഞ്ഞ് ഫുൾ കളിയാക്കലായിരുന്നു”, പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Samyuktha Menon Photos, Pictures And HD Images - Kerala9.com

പൃഥ്വിരാജിന്റെ വാക്കുകൾ

ഞാനെവിടെ യാത്ര ചെയ്താലും താമസിക്കുന്ന ഹോട്ടലുകളിൽ ജിം ഇല്ലെങ്കിൽ തൊട്ടടുത്ത റൂമിലൊരു ജിം സെറ്റ് ചെയ്യും. ആദ്യമായിട്ടാണ് എന്റെ സിനിമയിലെ ഒരു നായിക ‘എക്സ്ക്യൂസ്‌ മി ഞാൻ പൃഥ്വിയുടെ ജിം ഒന്ന് യൂസ് ചെയ്തോട്ടെ’ എന്ന് ചോദിച്ചത്. സിനിമയിൽ വന്നപ്പോഴാണ് ഞാൻ എന്റെ ബോഡിയെക്കുറിച്ചു കൂടുതലും ബോധവാനായത്. ക്ലാസ്‌മേറ്റ്സിന്റെ സമയത്താണ് ഞാൻ ജിമ്മിൽ പോകുന്നത്. അപ്പോൾ ജിമ്മിൽ പോകുമ്പോ ജയേട്ടനും(ജയസൂര്യ) നരേനുമൊക്കെ എന്നെ കളിയാക്കുമായിരുന്നു.

Kaduva Movie Review: Shaji Kailas returns to form, with Prithviraj Sukumaran in tow- Cinema express

ഇവൻ ദാ വെളുപ്പിനെ നിർമാല്യം തോഴാൻ പോകുന്ന പോലെ ജിമ്മിൽ പോകുന്നേ എന്നൊക്കെ പറഞ്ഞ് ഫുൾ കളിയാക്കലായിരുന്നു. അതുകഴിഞ്ഞ് ഒരു ഒന്നരവർഷം കഴിഞ്ഞപ്പോൾ എഡാ.. ഈ ചേഷ്ട വർക്ക്ഔട്ട് ചെയ്യുന്നതെങ്ങനെയാണ് എന്ന് തുടങ്ങി ഫുൾ അഡ്വൈസ് ചോദിച്ചു തുടങ്ങി. അന്നുതൊട്ടിന്നുവരെ വർക്കൗട്ട് ചെയ്യാതെ ദീർഘനാൾ ഇരുന്നിട്ടില്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News