
നാല് നഗരങ്ങളിൽ നാളെ മുതൽ 5G സേവനം ലഭ്യമാകും. ഡൽഹി,മുംബൈ കൊൽക്കത്ത, വാരണാസി, എന്നിവിടങ്ങളിലാകും 5ജി സേവനം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുകയെന്ന് ജിയോ കമ്പനി അറിയിച്ചു.
2022 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 5ജി സേവനത്തിന്റെ ഡെമോൺസ്‌ട്രേഷൻ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. ദസറ ദിനമായ നാളെ മുതൽ നാല് നഗരങ്ങളിൽ 5ജി സേവനം ലഭിക്കുമെന്ന് ജിയോ അറിയിച്ചു.
നിലവിലെ ജിയോ സിം മാറ്റാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് നാളെ മുതൽ ഫോണിൽ 5ജി സേവനം ലഭ്യമാകും. പരീക്ഷണ കാലയളവിൽ 4ജി സേവനത്തിന്റെ അതേ നിരക്കിൽ ഇവർക്ക് 5ജി സേവനവും ലഭ്യമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here