Papad: പപ്പട പ്രേമികളേ ശ്രദ്ധിക്കൂ…. അധികം കഴിച്ചാൽ സീനാണ്‌ കേട്ടോ…

പപ്പടം(papad) ഇഷ്ടമില്ലാത്തവരുണ്ടോ? വളരെ കുറവാകും അല്ലേ? ചിലർക്കാണെങ്കിൽ പപ്പടം ഒഴിവാക്കാൻ പറ്റാത്ത വിഭവം കൂടിയാണ്. പപ്പടം എണ്ണ(oil)യിൽ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. എണ്ണ അടങ്ങിയിട്ടുള്ളതിനാൽ പപ്പടം പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. അവയിൽ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. പപ്പടം അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Papads, pickles and Partition: A Sindhi reminiscence - The Hindu

കാരണം, ദോഷം വരുത്തുന്ന സോഡിയം ബെൻസോയേറ്റ് എന്ന ഘടകം ഇതിലടങ്ങിയിരിക്കുന്നു. സോഡിയം ബെൻസോയേറ്റ് ശരീരത്തിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. സോഡിയം ബെൻസോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി വർദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്.

3,290 Papad Stock Photos, Pictures & Royalty-Free Images - iStock

മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. കൂടാതെ നീർക്കെട്ടിനും വീക്കത്തിനും കാരണമാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News