വൈദ്യുതിയില്ല ; ഇരുട്ടിലായി ബംഗ്ലാദേശ് | Bangladesh

ദേശീയ പവർ ഗ്രിഡിലെ തകരാർ സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൻറെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അധികൃതർ അറിയിച്ചു. രാജ്യത്തിൻറെ കിഴക്കൻ ഭാഗത്താണ് പ്രശ്നം ഗുരുതരം എന്നാണ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.

തലസ്ഥാനമായ ധാക്കയിലും മറ്റ് വലിയ നഗരങ്ങളിലും എല്ലാ വൈദ്യുത നിലയങ്ങളും തകരാറിലായതായും വൈദ്യുതി ബന്ധം രാജ്യത്തിൻറെ ഭൂരിഭാഗം പ്രദേശത്തും തടസ്സപ്പെട്ടതായും വൈദ്യുതി വകുപ്പ് വക്താവ് ഷമീം ഹസൻ പറയുന്നു.

അതേ സമയം എവിടെയാണ് തകരാർ സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ സർക്കാർ എഞ്ചിനീയർമാർ ശ്രമിക്കുന്നുവെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് വിവരം.

ബംഗ്ലാദേശിൽ സമീപകാലത്ത് വൈദ്യുതി ക്ഷാമം സ്ഥിരം സംഭവമാണ്. ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായി എല്ലാ ഡീസൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളുടെയും പ്രവർത്തനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾ ബംഗ്ലാദേശിൻറെ വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 6% ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ അവയുടെ അടച്ചുപൂട്ടൽ മൂലം ദേശീയ വൈദ്യുതി വിഹിതത്തിൽ 1500 മെഗാവാട്ടിൻറെ കുറവ് സംഭവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here