Kodiyeri Balakrishnan: ‘ആ സമയത്ത് എന്തെന്നില്ലാത്ത ആദരവും, അഭിമാനവും കോടിയേരി ബാലകൃഷണനോട് തോന്നി’; ഡോ എ ജി രാജേന്ദ്രന്‍ പറയുന്നു

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഒരു ഫ്‌ലൈറ്റ് യാത്രയില്‍ വെച്ച് കാലിന് വയ്യാത്ത സ്ത്രീക്ക് സൗകര്യമായി ഇരിക്കാന്‍ തന്റെ മുന്‍സീറ്റ് ഒഴിഞ്ഞു കൊടുക്കുകയും ആ യാത്രയില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ഒരു മന്ത്രി എന്ന നിലയില്‍ യാതൊരു പരിഗണനയും ആഗ്രഹിക്കാതെ ഒരു സാധാരണക്കാരനെ പോലെ യാത്ര ചെയ്തതിന് സാക്ഷിയായ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്‍ എ ജി രാജേന്ദ്രന്‍ സഖാവ് കോടിയേരിയെ കുറിച്ച് തന്റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് വൈറലാകുന്നു.

കുറിപ്പ്

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്‍ എ ജി രാജേന്ദ്രന്‍ സഖാവ് കോടിയേരിയെക്കുറിച്ച് എഴുതിയത്:-

സുഹൃത്തുക്കളെ,

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സംഭവം ഇപ്പൊള്‍ ഞാന്‍ ഓര്‍മിക്കുകയാണ്. വി. എസ്. അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയും , കോടിയേരി ആഭ്യന്തര മന്ത്രിയും , പിണറായി പാര്‍ട്ടി സെക്രട്ടറിയും ആയിരുന്ന സമയം . ഞാന്‍ ഒരു റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട് മീറ്റിങ്ങിനായി ശ്രീഹരിക്കോട്ടയില്‍ പോകാനായി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ടില്‍ നിന്നു രാവിലെ കൊച്ചി വഴി ന്യൂ ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ കയറി. കൊച്ചിയില്‍ ഇറങ്ങി , മറ്റൊരു ഫ്‌ളൈറ്റില്‍ ചെന്നൈക്കു പോകുകയാണ് ലക്ഷ്യം. ഫ്‌ളൈറ്റില്‍ ഇക്കണോമി ക്ലാസ്സില്‍ first റോയില്‍ പിണറായിയും , കോടിയേരിയും ഉള്‍പ്പടെ പല സീനിയര്‍ സിപിഎം നേതാക്കളും ഇരിപ്പുണ്ട്. പാര്‍ട്ടി മീറ്റിംഗിനായി അവര്‍ ഡല്‍ഹിക്ക് പോകുകയായിരുന്നു. അഞ്ചാറു റോ പുറകില്‍ ഒരു aisle സീറ്റാണ് എനിക്ക് , window സീറ്റില്‍ മറ്റൊരാളും .

കുറച്ചു കഴിഞ്ഞപ്പോള്‍ കോടിയേരിയെ ഒരു എയര്‍ ഹോസ്റ്റസ് കൂട്ടിക്കൊണ്ടു വന്നു ഞങ്ങളുടെ മധ്യേ ഇരുത്തി . മിഡില്‍ സീറ്റ് ബുദ്ധിമുട്ടാകുമോ എന്ന് കരുതി ഞാന്‍ ചോദിച്ചു സാറിന് സൈഡ് സീറ്റു വേണോ എന്ന്. വേണ്ട എന്ന് തികച്ചും ശാന്തനായി അദ്ദേഹം മറുപടിയായി പറഞ്ഞു . സാറിന് കുഴപ്പമില്ലല്ലോ എന്ന് ഇടക്കുവന്ന് എയര്‍ ഹോസ്റ്റസ് ചോദിക്കുകയും സീറ്റ് മാറി നല്‍കിയതിന് നന്ദി പറയുകയും ചെയ്തു . അപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു, ‘he is a state minister.’ അവരുടെ പെരുമാറ്റത്തില്‍ പെട്ടന്ന് മാറ്റം വരുന്നത് ഞാന്‍ കണ്ടൂ . സാറിന് എന്തെങ്കിലും വേണോ എന്ന് ചോദിച്ചെങ്കിലും , ഒന്നും വേണ്ട എന്നാണ് അദ്ദേഹം നല്‍കിയ മറുപടി . ഏതായാലും അവര്‍ പോയി അദ്ദേഹത്തിന് ഒരു പില്ലോ കൊണ്ടുവന്നു നല്‍കിയെങ്കിലും അതും വേണ്ട എന്ന് പറഞ്ഞു .

പിന്നീടാണ് കൂടുതല്‍ രസകരമായ സംഭവം . ഒരു നോര്‍ത്തിന്ത്യന്‍ മാന്യന്‍ വന്നു കോടിയേരിയോട് ആദ്യം തന്റെ ഭാര്യക്കുവേണ്ടി first row യിലെ seat നല്‍കിയതിന് നന്ദി പറഞ്ഞു. അവര്‍ക്ക് കാല്‍മുട്ടിന് വേദനയുള്ളതിനാല്‍ , കൂടുതല്‍ ലെഗ് സ്‌പേസ് ഉള്ള first row സീറ്റ് കിട്ടിയാല്‍ കൊള്ളാമെന്ന് എയര്‍ ഹോസ്റ്റസ്സിനോട് പറയുകയും , അതനുസ്സരിച്ച് കോടിയേരി കൂടുതല്‍ സൗകര്യമുള്ള സ്വന്തം സീറ്റും , സഖാക്കള്‍ക്കൊപ്പമുള്ള ഇരിപ്പടവും വേണ്ടന്നു വെച്ചിട്ടാണ് ഞങ്ങളുടെ അടുത്തുവന്നു ഞരുങ്ങി ഇരുന്നത് . ഇവര്‍ ആരാണെന്ന് എയര്‍ ഹോസ്റ്റസ്സിനോ , സീറ്റ് ചോദിച്ചവര്‍ക്കോ അറിയില്ല . അദ്ദേഹം പറഞ്ഞു, ‘Thank you for giving your seat to my wife . Can I help you in any way ‘. He gave his visiting card to kodiyeri and said, ‘I’m from Chandigarh and whenever you visit Chandigarh, you can contact me and I can be of help to you .’ കോടിയേരി മറുപടി പറയാതെ സന്തോഷ സൂചകമായി ഒന്നു ചിരിച്ചു . അപ്പോള്‍ ഞാന്‍ അയാളോടു ചോദിച്ചു , ‘do you know who this gentleman is He is the home minister of Kerala, second to our CM .’ I could read his amazement . ‘Really he is a minister-‘ He quipped .

സുഹൃത്തുക്കളെ , ഇങ്ങനെ ഒരു നേതാവിനെ കേരളത്തിനു പുറത്ത് എവിടെയെങ്കിലും കാണാന്‍ കിട്ടുമോ ഒരു എംഎല്‍എ / എംപി ആയിക്കഴിഞ്ഞാല്‍ എന്തു ഗര്‍വാണ് majority നേതാക്കള്‍ക്കും . ഇവിടെ ആഭ്യന്തര മന്ത്രിയായിട്ടു പോലും, ആരോടും പറയാതെ , ഒരു പ്രത്യേക പരിഗണനയും പറ്റാതെ യാത്രചയ്യുന്ന നേതാക്കള്‍ . എനിക്ക് എന്തെന്നില്ലാത്ത ആദരവും , അഭിമാനവും തോന്നിയ നിമിഷം. ഞങ്ങള്‍ കുറച്ചു സമയം സംസാരിച്ചു . അവസാനം ഞാന്‍ പറഞ്ഞു , ‘ രസമുള്ള ഒരു അനുഭവം. ഞാനിത് കേരള കൗമുദിയില്‍ വിളിച്ചു പറഞ്ഞോട്ടെ .’ അദ്ദേഹം ഒന്നു ചിരിച്ചു . ഞാന്‍ കൊച്ചിയില്‍ ഇറങ്ങി. നേതാക്കള്‍ ആ ഫ്‌ളൈറ്റില്‍ യാത്ര തുടര്‍ന്നു. കൊച്ചിയില്‍ ഇറങ്ങിയ ഞാന്‍ ഇത് കൗമുദി ലേഖകനെ അറിയിക്കുകയും , അദ്ദേഹമത് അന്ന് ഉച്ചക്കുള്ള ‘ഫ്‌ലാഷ്’ഇല്‍ വാര്‍ത്തയായി കൊടുക്കുകയും ചെയ്തു .
Red Salute dear Comrade . You were an embodiment of simplicity , gentle behaviour and upholder of human values , who fought for the right of the marginalized . You will continue to live in the hearts of millions! Adieu

Dr. AG Rajendran സയന്റിസ്റ്റ് VSSC (Rtd)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News