Rajeev Ram: രാജീവ് റാം മിടുക്കനല്ല മിടുമിടുക്കനാണ്

ടെന്നീസ് പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഒരു ഇന്ത്യന്‍ വംശജനാണ്. ഇന്ത്യന്‍ രക്ഷാകര്‍ത്താക്കളുടെ മകനായ രാജീവ് റാം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 3 ന് എ. ടി.പി ഡബിള്‍സ് റാങ്കിംഗ് പട്ടിക പുറത്തുവന്നപ്പോള്‍ നമ്പര്‍ വണ്‍ സ്ഥാനത്ത് പിറന്നത് പുതു ചരിത്രമായിരുന്നു. ലോക ടെന്നീസ് ചരിത്രത്തില്‍ തന്നെ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ വംശജനായ ഈ 38 കാരന് സ്വന്തം.

36 വയസുകാരനായ ബോബ് ഹെവിറ്റിന്റെ പേരില്‍ 1976 ല്‍ ഉണ്ടായിരുന്ന റെക്കോര്‍ഡാണ് രാജീവ് പഴങ്കഥയാക്കിയത്. ര്‍പ്പണ ബോധത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പര്യായമാണ് ബാംഗ്ലൂരില്‍ കുടുംബ വേരുകളുള്ള രാജീവ് റാം രാഘവ് റാം – സുഷ്മ റാം ദമ്പതികളുടെ മകനായ രാജീവ് റാം. ഇതിഹാസ താരം പീറ്റ് സാംപ്രാസിനെ ഏറെ ആരാധിക്കുന്ന രാജീവ് റാം ഒറ്റക്കയ്യന്‍ ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലൂടെയും മികച്ച സെര്‍വുകളിലൂടെയും കോര്‍ട്ടില്‍ എതിരാളികള്‍ക്ക് പേടി സ്വപ്നമാണ്.

നാട്ടുകാരന്‍ ജോ സാലിസ്ബറിയാണ് രാജീവ് റാമിന്റെ ഡബിള്‍സ് പങ്കാളി. ഡബിള്‍സില്‍ 2 തവണ യുഎസ് ഓപ്പണും ഒരു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ 2ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടവും രാജീവ് റാമിന്റെ പേരിലുണ്ട്. ആരാധകരുടെ സ്വന്തം റാംപ്രാസ് സാക്ഷാല്‍ പീറ്റ് സാംപ്രാസിനെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. പുരുഷ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന പതിനെട്ടാമത്തെ അമേരിക്കക്കാരന്‍ കൂടിയാണ് ഈ ഇന്ത്യന്‍ വംശജന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News