പോരാട്ടങ്ങള്‍ പരുവപ്പെടുത്തിയ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍ : എം വി ഗോവിന്ദന്‍ മാസ്റ്റര്‍ | M. V. Govindan

ചരിത്രത്തിലേക്ക് വിടവാങ്ങിയ അതുല്യനായ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് നാടിന്റെ സ്മരണാഞ്ജലി.കണ്ണൂർ ജില്ലയിലെ പതിനെട്ട് ഏരിയാകേന്ദ്രങ്ങളിൽ അനുസ്മരണ പൊതുയോഗങ്ങൾ ചേർന്നു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ കോടിയേരിയെ അനുസ്മരിച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ മൗനജാഥയിലും അനുസ്മരണ പൊതുയോഗത്തിലും പങ്കെടുക്കാനെത്തി.കണ്ണുർ ജില്ലയിലെ പതിനെട്ട് ഏരിയാ കേന്ദ്രങ്ങളിലാണ് അനുസ്മരണ യോഗങ്ങൾ ചേർന്നത്.

തലശ്ശേരിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.മുഖ്യമന്ത്രി പറഞ്ഞതുപോലെ കോടിയേരിയുടെ വിടവ് നികത്താൻ കൂട്ടായി പരിശ്രമിക്കേണ്ട സമയമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പോരാട്ടങ്ങള്‍ പരുവപ്പെടുത്തിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോടിയേരിയുടെ പ്രവര്‍ത്തനമികവിന് ജനങ്ങളാകെ നല്‍കിയ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച യാത്രയയപ്പെന്നും തലശ്ശേരിയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ സി പി ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ,പി കെ ശ്രീമതി ടീച്ചർ,കെ കെ ശൈലജ ടീച്ചർ,ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സംസ്ഥാന ജില്ലാ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News