മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി പ്രേംകുമാർ

സഖാവ് കോടിയേരി ബാലകൃഷ്ണൻറെ വിയോഗത്തെത്തുടർന്ന് രണ്ടു നാൾ വൈകിയെങ്കിലും പ്രവർത്തനങ്ങൾ തുടരുകയാണ് സർക്കാരും മുഖ്യമന്ത്രിയും.നാടിന്‍റെ വികസനത്തിന് മുഖ്യ പരിഗണനയാണ് ഇടത് സര്‍ക്കാര്‍ കൊടുക്കുന്നത്.

നാടിന്‍റെ വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശനം ആരംഭിച്ചുക‍ഴിഞ്ഞു.ഇതിനിടയില്‍  മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തെ  വിമർശിക്കുന്നവർക്ക് അക്കമിട്ട് മറുപടി നൽകുകയാണ്
രാഷ്ട്രീയ നിരീക്ഷകൻ പ്രേംകുമാർ.

ഇപ്പോൾത്തന്നെ ഫിൻലൻഡിൽ പോവണോ?
………………..
കോടിയേരിയുടെ അനുശോചനയോഗത്തിൽ തൊണ്ടയിടറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞൊരു വാചകമുണ്ട്:
“പ്രസ്ഥാനത്തിന് സഖാവ് കോടിയേരിയുടെ വിയോഗം നൽകിയ നഷ്ടവും വിടവും വേദനയും ഞങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ മറികടക്കാൻ ശ്രമിക്കും”.

വ്യക്തിപരമായ വേദനകളെല്ലാമുള്ളിലടക്കി മുന്നോട്ടു നടക്കുമെന്നു തന്നെയാണ്. കർമ്മോൽസുകനായൊരു ഭരണാധികാരിയുടെ വാക്കുകളാണത്.

ഒരു കൊല്ലക്കാലത്തിലധികമായ് നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഒന്നാം തീയതി യൂറോപ്പ് സന്ദർശനം തീരുമാനിച്ചിരുന്നത്.

കോടിയേരിയുടെ വിയോഗത്തെത്തുടർന്ന് രണ്ടു നാൾ വൈകിയെങ്കിലും പ്രവർത്തനങ്ങൾ തുടരുകയാണ് സർക്കാരും മുഖ്യമന്ത്രിയും.
എന്തിനാണിപ്പോൾ ഫിൻലൻഡിൽ പോവുന്നതെന്ന് ന്യായമായ് തോന്നുന്നവർക്ക് വായിച്ചു നോക്കാം…

റീപോസ്റ്റാണ്.
……………
വിദ്യാഭ്യാസ രംഗത്ത് അന്നുമിന്നും ഇന്ത്യയിൽ ഒന്നാമതാണ് കേരളം.
01.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്
700000 കുട്ടികളാണ് പുതുതായ് പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്.
141 സ്‌കൂളുകളാണ് ഇന്റർനാഷണൽ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടത്.
45000 ഹൈ ടെക് ക്ലാസ് മുറികളാണ് ഒരുക്കപ്പെട്ടത്.
02.
ഇന്ത്യയിൽ ഒന്നാമതായതല്ല, യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്ക നോളജ് ഇക്കോണോമി ആയി കേരളത്തെ മാറ്റാനുള്ള
കൃത്യമായ കർമ്മ പദ്ധതിയാണ് സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള വികസനരേഖ.
03.
നവകേരള വികസനരേഖ അനുസരിച്ചുള്ള കാര്യങ്ങളാണ് എൽ.ഡി.എഫ്.സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
04.
കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ, പൊതുയോഗങ്ങളിലും സെമിനാറുകളിലുമായ് ഇരുപത്തിയഞ്ചു വർഷങ്ങൾക്കപ്പുറത്തെ കേരളം എന്താവണമെന്ന് വിഭാവനം ചെയ്യുന്ന ഈ വികസനരേഖ വിശദീകരിച്ചിട്ടുള്ളതാണ്.
05.
അതിൽ പറയുന്ന സാങ്കേതികമെന്ന് തോന്നാവുന്ന കാര്യങ്ങൾ പോലും എത്ര മനോഹരമായാണ് നാട്ടിൻപുറത്തെ കർഷകത്തൊഴിലാളികൾക്കു വരെ മനസ്സിലാവുന്നതെന്ന് മനസ്സിലായിട്ടുള്ളതാണ്.
06
ദുബായ് പോലുള്ളിടങ്ങളിൽ നമ്മൾ കാണുന്നതുപോലെ വിദേശസർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ കേന്ദ്രസർക്കാരും യു.ജി.സിയും തീരുമാനിച്ചു കഴിഞ്ഞതാണ്.
07.
കേരളത്തിന്റെ സവിശേഷ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത് നടപ്പിലാക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റി വിശദമായി പരിശോധിക്കാൻ വേണ്ടിയാണ് The Commission for Reforms in Higher Education in Kerala 2022 രൂപീകരിക്കപ്പെട്ടത്.
08.
ഇത്രയും ആളുകളാണ് കമ്മിഷൻ മെമ്പർമാർ ആയിരുന്നത്
Prof Shyam B. Menon (former VC, Ambedkar University of Delhi, Chairperson
Prof T. Pradeep (IIT, Chennai),
Prof Sabu Thomas (VC, MG University),
Prof R. Ramakumar (TISS, Mumbai),
Prof Ayesha Kidwai (JNU),
Prof. Sabu Abdul Hameed (PVC.Kannur University),
Dr. MV Narayanan (VC, Sanskrit University)
09.
കമ്മീഷൻ, 151 പേജുള്ള റിപ്പോർട്ട് റിപ്പോർട്ട് സമർപ്പിച്ചത് ആഗസ്ത് 9 ചൊവ്വാഴ്ചയാണ്.
10.
നോളജ് സൊസൈറ്റി സൃഷ്ടിക്കാനുള്ള ശ്രമങ്ങളോട് ചേർന്ന് പോകുന്നതാവണം നോളജ് ഇക്കോണോമി സൃഷ്ടിക്കാനുള്ള ശ്രമങ്ങളെന്ന രാഷ്ട്രീയ നിലപാടിൽ നിന്നാണ് പ്രസ്തുത റിപ്പോർട്ട് തയാറാക്കപ്പെട്ടിട്ടുള്ളത്.
11.
ലോകത്തിലെ ഏറ്റവും നല്ലതെന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിജയം കണ്ട വിദ്യാഭ്യാസമാതൃകയാണ് ഫിൻലൻഡിലേത്.
12.
നോളജ് ഇക്കോണോമി ആയി കേരളത്തെ മാറ്റാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണയും പങ്കാളിത്തവും ഓഫർ ചെയ്ത്,
ഫിൻലാൻഡ് അടക്കമുള്ള രാജ്യങ്ങളിലെ അംബാസഡർമാർ അടക്കമുള്ളവർ ഇവിടെ വന്ന് ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു.
13.
ഇത്രയും വിപുലമായ, സിസ്റ്റമാറ്റിക് ആയ ശ്രമങ്ങൾക്കൊടുവിലാണ്, ഹോം വർക്കിനൊടുവിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഫിൻലാൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News