ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം | Uttarakhand

ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു.25 പേർ മരിച്ചു.പരിക്കുകളോടെ 21 പേരെ രക്ഷപ്പെടുത്തി.

റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

അതിനിടെ ഉത്തരാഖണ്ഡ് ഹിമപാത അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ സർക്കാർ പുറത്തു വിട്ടു.കൂടുതലും ഉത്തരാഖണ്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

ഹിമാചൽ, ബംഗാൾ, ഹരിയാന, അസം, കർണാടക, തമിഴ്‌നാട്, തെലങ്കാന സ്വദേശികളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here