തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവ് ; കുടുംബത്തിന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് | Palakkad

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച കേസിൽ ഡോക്ടർമാർ അറസ്റ്റിൽ.സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു.

പാലക്കാട് സൗത്ത് പോലിസാണ് അറസ്റ്റ് ചെയ്തത്. കുടുംബത്തിൻറെ വാർത്താസമ്മേളനം ഇന്ന് 11 മണിക്ക് നടക്കും. പ്രസവത്തെ തുടർന്നു മരിച്ച നവജാത ശിശുവിനെയും അമ്മയെയും ചികിത്സിച്ച തങ്കം ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സൗത്ത് പോലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി.

ചികിത്സാ പിഴവുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലോടെ കുടുംബത്തിന്റെ ആരോപണം ശരിവെച്ചെന്ന് ഭർത്താവ് രഞ്ജിത്ത് പറഞ്ഞു.രണ്ടു മരണങ്ങളിലും ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ജൂലൈ നാലിനാണ് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത്. ജൂലൈ 2 നാണ് നവജാത ശിശു മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News