രാജ്യത്തെ 4 നഗരങ്ങളിൽ ഇന്നുമുതൽ 5G സേവനം

ഇന്ത്യയിലെ നാല് നഗരങ്ങളിൽ റിലയൻസ് ജിയോ ഇന്ന് മുതൽ ഫൈവ് ജി സേവനം ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നത്.

ക്രമേണ ഇത് ആദ്യഘട്ടത്തിലെ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജിയോ അറിയിച്ചു. 5ജി സ്‌പെക്ട്രം ലേലത്തിൽ ഏറ്റവുമധികം തുക ചിലവഴിച്ച കമ്പനിയാണ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ജിയോ.

5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒക്ടോബർ ഒന്ന് മുതൽ എയർടെൽ ഫൈവ് ജി സേവനങ്ങൾ നൽകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here