മദ്യപാനത്തർക്കം കലാശിച്ചത് കൊലപാതകത്തിൽ | Kozhikode

മദ്യപാനത്തർക്കത്തെ തുടർന്ന്  കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി.കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി 12 മണിയോടെയായിരുന്നു സംഭവം.

അസം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ദുലു ആണ് കൊല്ലപ്പെട്ടത്.അസം സ്വദേശികളും ഹാർബറിലെ തന്നെ തൊഴിലാളികളുമായ മനോരഞ്ജൻ, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മദ്യലഹരിയിൽ യുവാക്കൾ പോലീസ് ഇൻസ്പെക്ടറെ മർദ്ദിച്ചു

കൊച്ചിയില്‍ മദ്യലഹരിയിൽ യുവാക്കൾ പോലീസ് ഇൻസ്പെക്ടറെ മർദ്ദിച്ചു.വടി കൊണ്ട് തലയ്ക്കടിയേറ്റ വടക്കേക്കര എസ്എച്ച് ഒ സൂരജ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാക്കളുടെ മർദ്ദനത്തിൽ സി പി ഒ മിറാഷിനും പരുക്കേറ്റു.വടക്കേക്കര സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തു.ബാബു, ശാന്തി ലാൽ, കണ്ണൻ, സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News