മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ ഇന്ന് | Kozhikode

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ ഇന്ന് കോഴിക്കോട് ചേരും. 11 മണിക്ക് ലീഗ് ഹൗസിലാണ് യോഗം. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം, മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനാണ് യോഗം.

PFI നിരോധനത്തിൽ നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ ചേരുന്ന യോഗത്തിൽ ഈ വിഷയവും ചർച്ചയാകാൻ സാധ്യതയുണ്ട്. PFI പ്രവർത്തകരെ ലീഗിലേക്ക് ക്ഷണിച്ച കെ. എം ഷാജിയുടെ പ്രസ്താവന വിവാദമായിരുന്നു.

കരുതലോടെ ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കളുടെ അവഗണനയിൽ കരുതലോടെ ശശി തരൂർ. യുവനേതാക്കളെ ലക്ഷ്യമിട്ട് തരൂരിന്റെ നീക്കം. ഇന്ന് വിവിധ നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും.

തരൂരിനെ പൂർണമായി അവഗണിക്കാനാണ് എഐസിസി നിർദേശം.എഐസിസി പിന്തുണയോടെയാണ് തന്നെ കേരളത്തിലെ നേതാക്കളും അവഗണിക്കുന്നതെന്ന് തരൂരിന് നന്നായി അറിയാം. സുധാകരൻ നേരിൽ കാണാൻ പോലും കൂട്ടാക്കാതെ കെപിസിസി ആസ്ഥാനത്ത് നിന്ന് മാറിയതും അതുകൊണ്ടുതന്നെ.

എഐസിസി നേതൃത്വത്തിലെ ചിലർ കേരളത്തിലെ നേതാക്കളെ ഇതിനകം തന്നെ ബന്ധപ്പെട്ടു. തരൂരിനെ പൂർണമായി അവഗണിക്കാനാണ് നിർദേശം. ഇതുവരേയും മുഴുവൻ വോട്ടർമാരുടേയും ഫോൺ നമ്പർ പോലും തിരഞ്ഞെടുപ്പ് സമിതി കൈമാറിയിട്ടില്ല.

ഹൈക്കമാൻഡ് താൽപര്യത്തെ അവഗണിച്ച് നോട്ടപ്പുള്ളിയാവാൻ ഇല്ലെന്നാണ് കേരള നേതാക്കളുടെ മനസിലിരിപ്പ് . അതിനാൽ തരൂരിനെ നേരിൽ കാണാൻ പോലും മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അതൃപ്തനാണ്.

കെ സുധാകരനും തെലുങ്കാന പി.സി.സി അധ്യക്ഷനുമടക്കമുള്ളവർ സ്വീകരിച്ച പരസ്യ നിലപാട് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് തരൂർ പക്ഷത്തിന്റെ നിലപാട്. സ്വന്തം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അവഗണിക്കുമ്പോഴും തരൂർ പ്രചാരണം ശക്തമാക്കുകയാണ്.

തമ്പാനൂർ രവിയടക്കമുള്ള ചില നേതാക്കളെ നേരിൽ കണ്ട തരൂർ മറ്റുള്ളവരെ ഫോണിൽ വിളിച്ചും പിന്തുണ തേടി. യുവനിരയിലും മനസാക്ഷി വോട്ടിലുമാണ് തരൂരിന്റെ നോട്ടം. ഇന്നും ചില വോട്ടർമാരെ തരൂർ നേരിൽ കാണും.ഇതിനുശേഷം വൈകിട്ടോടെ തരൂർ ചെന്നൈയിലേക്ക് പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here