ട്വന്‍റി-20 ; സൗത്താഫ്രിക്കക്ക് ആശ്വാസ ജയം | South Africa

ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസജയം.ഇന്‍ഡോര്‍ ട്വന്‍റി-20യില്‍ 49 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം.

നിശ്ചിത ഓവറില്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.ക്വിന്‍റണ്‍ ഡീകോക്ക് 68 റണ്‍സ് നേടി.റിലി റൊസോവു 48 പന്തില്‍ 100 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി.

ദിനേഷ് കാര്‍ത്തിക്ക് 46 റണ്‍സും ദീപക് ചഹര്‍ 31 റണ്‍സും നേടി.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീംഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.റിലി റൊസോവുവാണ് പ്ലെയര്‍ഓഫ് ദി മാച്ച്.

സൂര്യകുമാര്‍ യാദവാണ് പ്ലെയര്‍ ഓഫ് ദി സീരീസ്.ഏകദിനപരമ്പരയ്ക്ക് നാളെ തുടക്കമാകും.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ലഖ്നൗവില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News