ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടൽ ; സുരക്ഷാ സേന 4 ഭീകരരെ വധിച്ചു | Jammu Kashmir

ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു.ഡ്രാച്ച് മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂലു മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

12 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്.മൂലു പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തിയത്.

എന്നാൽ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് പരിശോധന ഏറ്റുമുട്ടലിലേക്ക് കടക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News