റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി ; 3 മരണം | Rohingya

ബംഗ്ലാദേശ് തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു. 20 പേരെ കാണാതായി.മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മുങ്ങിയത്.

ചൊവ്വാഴ്ച മലേഷ്യയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു കോസ്റ്റ് ഗാർഡ് ബോട്ടുകൾ വഴി രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഹാൽബുനിയയിലെ തീരനഗരമായ ഷിൽഖലി ബീച്ചിൽ മൂന്നു റോഹിങ്ക്യൻ വനിതകളുടെ മൃതദേഹം അടിഞ്ഞതായി പൊലീസ് ഇൻസ്‌പെക്ടർ നൂർ മുഹമ്മദ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

‘മത്സ്യബന്ധനത്തിന് പോകുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് ഞങ്ങൾ അവിടേക്ക് പോയിരുന്നു. തുടർന്ന് 18നും 20 നും ഇടയിൽ പ്രായമുള്ള യുവതികളുടെ മൃതദേഹം കണ്ടെത്തി’ പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. കോക്‌സ് ബസാറിലെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അറിയിച്ചു. സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോക്സ് ബസാർ ജില്ലയുടെ തീരത്ത്, ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്ന വിശാലമായ ക്യാമ്പുകളുടെ സമീപമാണ് ബോട്ട് മുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News