ADVERTISEMENT
സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രാജ്യത്തെ 105 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി സിബിഐ. ഇൻറർപോൾ, എഫ്ബിഐ എന്നീ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഓപ്പറേഷൻ ചക്ര എന്ന് പേരിട്ട നടപടിയിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ആസാം, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
രാജസ്ഥാനിലെ കോൾ സെൻററിൽ നിന്ന് ഒരു കിലോഗ്രാം സ്വർണവും 1.50 കോടി രൂപയും സിബിഐ കണ്ടെത്തി. അമേരിക്കൻ പൗരന്മാരുടെ പണം നഷ്ടമായ കോൾ സെൻറർ തട്ടിപ്പ്, ഡാർക്ക് വെബിലെ ലഹരിമരുന്ന് വ്യാപാരം എന്നിവ സംബന്ധിച്ച തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.